നിരന്തരം ലഹരിമരുന്ന് കേസുകളിൽ പ്രതി; നർക്കോട്ടിക്ക് കാപ്പ ചുമത്തി ജില്ലാ പൊലീസ് ജയിലിൽ അടച്ച ബാദുഷാ ഇനി ജയിലിൽ തന്നെ; ബാദുഷയുടെ കരുതൽ തടങ്കൽ സർക്കാർ ശരിവച്ചു 

കോട്ടയം: കഞ്ചാവ് ലഹരി മാഫയയ്ക്കെതരായ നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ പൊലീസ് ആദ്യമായി നർക്കോട്ടിക് കാപ്പചുമത്തി ജയിലിൽ അടച്ച പ്രതിയുടെ കരുതൽ തടങ്കൽ ശരിവച്ച് സർക്കാർ. നിരവധി ലഹരിക്കേസുകളിൽ പ്രതിയായ വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ  ബാദുഷ ഷാഹുലി  (ഷാനു – 25) നെയാണ് കോട്ടയം ജില്ലാ പൊലീസ് നർക്കോട്ടിക് കേസുകളിലെ പ്രതികൾക്കെതിരെ ചുമത്തുന്ന കാപ്പയ്ക്കു സമാനമായ വകുപ്പ് ചുമത്തി ജലലിൽ അടച്ചത്. കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളുടെ കൈമാറ്റവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ നിയമം ആവിഷ്കരിച്ചു നടപ്പാക്കിയത്. 

Advertisements

തുടർച്ചയായി കഞ്ചാവ്,മറ്റ് പുകയില ഉൽപ്പന്നങ്ങൾ,ലഹരിവസ്തുക്കൾ എന്നീ കേസുകളിൽ പ്രതിയായ  ബാദുഷയ്ക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കരുതൽ തടങ്കലിൽ അടച്ചത്. ഈ നടപടി ശരിവെച്ചുകൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി  കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ഇത്തരത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുന്നത്. ഇയാൾക്ക് കോട്ടയം വെസ്റ്റ്,ഈസ്റ്റ്, ഗാന്ധിനഗർ,കുമരകം എന്നീ സ്റ്റേഷനുകളിലായി കവർച്ച ,അടിപിടി, കഞ്ചാവ്  തുടങ്ങിയ കേസുകളും നിലവിലുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.