പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ ! തൊലി കളയാതെ ആപ്പിള്‍ കഴിക്കൂ ; നിങ്ങൾക്കും ചെറുപ്പമാകാം ; അറിയാം ആപ്പിളിന്റെ ഗുണങ്ങൾ

ന്യൂസ് ഡെസ്ക് : ഒരു ആപ്പിള്‍ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു വളരെ മുൻപ് മുതലേ പറയുന്ന കാര്യമാണ്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വെറുതെ ആപ്പിള്‍ കഴിച്ചാല്‍ പോരാ, തൊലി ചെത്തിക്കളയാതെ തന്നെ കഴിക്കണമെന്നാണ്. തൊലി കളയാതെ ആപ്പിള്‍ കഴിച്ചാല്‍ പേശികളുടെ പ്രായം കൂടുന്നത് ചെറുക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Advertisements

ആപ്പിളിന്റെ തൊലിയില്‍ കാണപ്പെടുന്ന ഒരു രാസവസ്തുവാണ് പേശികളുടെ യൗവനം നിലനിര്‍ത്തുന്നത്. പച്ചത്തക്കാളിയിലും ഈ രാസവസ്തുവുണ്ട്. എടിഎഫ് 4 എന്ന പ്രോട്ടീനാണ് പേശികള്‍ക്ക് പ്രായമേറാന്‍ കാരണം. ഇത്തരത്തിലെ പ്രായമേറുന്നത് ചെറുക്കുന്നതിലൂടെ പേശികള്‍ ഊര്‍ജ്വസ്വമാവുകയും അതു ശരീരത്തില്‍ പ്രതിഫലിക്കുകയുമാണ് ചെയ്യുക.

Hot Topics

Related Articles