വിക്ടർ ജോർജിന്റെ ഓർമക്കായി വിക്ടേഴ്സ് വോൾ : കോട്ടയം പ്രസ് ക്ലബിൽ നാളെ ഉദ്ഘാടനം ചെയ്യും 

കോട്ടയം :  മലയാള മനോരമ ചീഫ് ഫൊട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിന്റെ ഓർമക്കായി കോട്ടയം പ്രസ്ക്ലബിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ പത്തു ചിത്രങ്ങളുടെ ഗാലറി ഒരുക്കുന്നു.  വിക്ടേഴ്സ് വോൾ എന്നു നാമകരണം ചെയ്തിരിക്കുന്ന ഫൊട്ടോഗാലറിയിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത് വിക്ടറിന്റെ മകനും ഫൊട്ടോഗ്രാഫറുമായ നീൽ വിക്ടറാണ്. 

Advertisements

2023 ജൂലൈ 15 ശനി (നാളെ) രാവിലെ 11.30 ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാള മനോരമ ഡപ്യൂട്ടി ന്യൂസ് എഡിറ്റർ മുഹമ്മദ് അനീസ് അനുസ്മരണ പ്രഭാഷണം നടത്തും. കേരള പ്രത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത അധ്യക്ഷത വഹിക്കും.

വിക്ടർ ജോർജിന്റെ തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ഇടംപിടിച്ചവരിൽ രമേശ് ചെന്നിത്തലയെ കൂടാതെ മെറിമോൾ ഫിലിപ്, നിസാം സെയ്ത്, ഡോ.എം.കുര്യൻ തോമസ്, ജോളി കെ.ജോൺ, റോയ് വി.ജേക്കബ്, റിട്ട.സബ് ഇൻസ്പെക്ടർ കെ.സി. മാത്യു തുടങ്ങിയവരും ഉദ്ഘാടന സമയത്ത് സന്നിഹിതരായിരിക്കും. 

2001 ജൂലൈ 9 ന് ഇടുക്കി ജില്ലയിലെ വെണ്ണിയാനി മലയിലുണ്ടായ ഉരുൾപൊട്ടലിലാണു വിക്ടർ ജോർജ് വിടവാങ്ങിയത്.

Hot Topics

Related Articles