റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻറ് പബ്ലിക് റിലേഷൻ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ.നാരായണൻ നായരുടെ സംസ്കാരം ജൂലായ് 15 ന് 

കോട്ടയം :  റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻറ് പബ്ലിക് റിലേഷൻ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ.നാരായണൻ നായർ (82) നിര്യാതനായി. സംസ്കാരം ജൂലായ് 15  ശനിയാഴ്ച ഒരു മണിക്ക് കോട്ടയം യൂണിയൻ ക്ലബ്ബിനു സമീപം പെരുമണ്ണൂർ വീട്ടു വളപ്പിൽ. ഭാര്യ: കടപ്ര അറയ്ക്കൽ കുടുംബാംഗം പരേതയായ എൻ. രമാദേവി(റിട്ടയേർഡ് പ്രിൻസിപ്പൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ, കിടങ്ങൂർ). മക്കൾ:ലക്ഷ്മി എൻ.നായർ, പാർവ്വതി എൻ.നായർ. മരുമക്കൾ : കോട്ടയം മേവാട് ഗോപീകൃഷ്ണൻ തമ്പി, തലയോലപ്പറമ്പ് പത്മനാഭ ഭവൻ രാജീവ് ആർ.നായർ. പരേതൻ ദീർഘകാലം റബ്ബർ ബോർഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യാ റബ്ബർ ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് , തിരുനക്കര എൻ.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.