കോട്ടയം ഈരാറ്റുപേട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; തീ പിടിച്ചത് വൈക്കം സ്വദേശികൾ സഞ്ചരിച്ച കാറിന് 

കോട്ടയം : വാഗമൺ സന്ദർശനത്തിനായി പോയ വൈക്കം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിന് ഈരാറ്റുപേട്ടയിൽ തീ പിടിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഈരാറ്റുപേട്ട ആനിയിളപ്പിലാണ് ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചത്.  വൈക്കം സ്വദേശികളായ ദമ്പതികൾ വാഗമൺ സന്ദർശനത്തിനായി പോകും വഴിയായിരുന്നു അപകടം.   

Advertisements

ഞായറാഴ്ച 3-45 ന്  ഈരാറ്റുപേട്ട ആനിയിളപ്പിലാണ് കാറിന് തീപിടിച്ചത്, തുടർന്ന് , ടീം നന്മകൂട്ടം പ്രവർത്തകനായ ശിഹാബ് മുള്ളന്മടക്കൽ തന്റെ വാഹനത്തിൽ ഇവരുടെ വാഹനത്തെ മറി കടക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ കാരിൽ നിന്ന് തീ പടരുന്നത് കണ്ടു. തുടർന്ന് , തന്നെ വാഹനം നിർത്താൻ പറയുകയും തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ബക്കറ്റ് എടുത്തു തൊട്ടടുത്ത തോട്ടിൽ നിന്നും വെള്ളം കോരി ഒഴിച്ച് തി അണക്കുകയും ചെയ്തു. കൃത്യസമയത്തു ശിഹാബ് നടത്തിയ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി.  ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാ സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമായി. 

Hot Topics

Related Articles