ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം ; ഇന്ത്യന്‍ വനിതാ ടീമിന് നാണംകെട്ട തോല്‍വി

സ്പോർട്സ് ഡെസ്ക്ക് : ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് തോല്‍വി. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 40 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങേണ്ടി വന്നത്.മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് 43 ഓവറില്‍ 152 റണ്‍സിന് ഓളൗട്ടായി. എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാവട്ടെ 15.5 ഓവറില്‍ 113 റണ്‍സിന് തോല്‍വി സമ്മതിച്ചു.

Advertisements

ബംഗ്ലാദേശിനെതിരായ ടി20 പരമ്ബര ഇന്ത്യ നേടിയിരുന്നു. രണ്ടാം മത്സരത്തിന്റെ അവസാന ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ പരമ്ബരയില്‍ തിളങ്ങിയ മലയാളി താരം മിന്നു മണി ഏകദിന പരമ്ബരയില്‍ കളിക്കുന്നില്ല. 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. ഫര്‍ഗാന ഹഖ് 27 റണ്‍സെടുത്ത് പുറത്തായി. ബംഗ്ലാദേശ് നിരയില്‍ അഞ്ച് പേര്‍ ഒറ്റയക്കത്തിനു പുറത്തായി. ഇവരില്‍ ഒരാള്‍ പരുക്കേറ്റ് മടങ്ങിയതാണ്. ഇന്ത്യക്കായി അരങ്ങേറിയ അമഞ്‌ജോത് കൗര്‍ 4 വിക്കറ്റ് വീഴ്ത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.