റിയാലിറ്റി ഷോയിൽ അവസരം വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടി : യുവതി അറസ്റ്റിൽ ; തട്ടിപ്പിന് ഉപയോഗിച്ചത് നടന്റെ ഭാര്യയുമായുള്ള ബന്ധം 

ബംഗളൂരു: റിയാലിറ്റി ഷോയില്‍ കുട്ടികള്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് മാതാപിതാക്കളിൽ  നിന്ന് 40 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റില്‍. ബെംഗളൂരുവില്‍ ഈവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന നിഷ നരസപ്പയെയാണ് സദാശിവനഗര്‍ പോലീസ് അറസ്റ്റുചെയ്തത്.

കന്നഡനടൻ മാസ്റ്റര്‍ ആനന്ദിന്റെ ഭാര്യ യശസ്വിനിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാസ്റ്റര്‍ ആനന്ദിന്റെ മകള്‍ വംശിക കുട്ടികളുടെ റിയാലിറ്റി ഷോയിലെ താരമാണ്. തന്റെ പേര് പറഞ്ഞ് നിഷ ആളുകളെ കബളിപ്പിക്കുന്നത് മനസ്സിലാക്കിയ യശസ്വിനിയാണ് ആദ്യം പോലീസിനെ സമീപിച്ചത്. പിന്നീട് 11 രക്ഷിതാക്കളും പരാതി നല്‍കി. 17 കുട്ടികളുടെ രക്ഷിതാക്കളില്‍നിന്ന് നിഷ പണം വാങ്ങിയതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Hot Topics

Related Articles