തിരുവനന്തപുരം: ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പണം ഓണ്‍ലൈൻ വഴി നഷ്ടമായാല്‍ കണ്ടെത്താൻ സ്പീഡ് ട്രാക്കിങ് സിസ്റ്റം തുടങ്ങി പൊലീസ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാം. കോഴിക്കോട് എഐ വഴിയുളള തട്ടിപ്പ് കണ്ടെത്തിയതോടെയാണ് പൊലീസിന്‍റെ പുതിയ നീക്കം.
ഒരു ലക്ഷം രൂപക്ക് മുകളില്‍ തട്ടിയെടുത്തതായി പരാതി ലഭിച്ചാല്‍ തട്ടിപ്പ് നടത്തിയ ആളുടെ അക്കൗണ്ട് മണിക്കൂറുകള്‍ക്കുളള കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയമിച്ചു. 1930 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം ഉടൻ അറിയിച്ചാല്‍, തട്ടിപ്പുകാരന്റെ അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കാനുള്ള സംവിധാനമാണ് ഒരിക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്നുണ്ടെങ്കിലും വലിയ തട്ടിപ്പുകള്‍ കണ്ടെത്താനായാണ് സ്പീഡ് ട്രാക്കിംഗ് സംവിധാനം ഒരുക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരം നല്‍കാൻ വൈകുന്തോറും തട്ടിപ്പുകാര്‍ പണം പിൻവലിച്ച് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാല്‍ വേഗത്തില്‍ വിവരം കൈമാറുകയാണ് അന്വേഷണത്തിന് നിര്‍ണായകുന്നതെന്ന് നോഡല്‍ ഓഫീസര്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു. വിദേശത്തേക്ക് പഠന വിസ നല്‍കാമെന്ന് വാഗ്ദനാനം ചെയ്കുള്ള തട്ടിപ്പുകളും വര്‍ദ്ധിക്കുന്നുണ്ട്. ഓണ്‍ ലൈൻവായ്പകള്‍ നല്‍കിയ ശേഷം തിരിച്ചടവ് മുടങ്ങിയാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പൊലീസിന് മുന്നിലെത്തുന്ന മറ്റൊരു പരാതി. പരിചയമില്ലാത്തവര്‍ അയക്കുന്ന ലിങ്കുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ തട്ടിപ്പിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായും പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു.
വിദേശത്ത് നിന്നും ഉയര്‍ന്ന വിലക്കുള്ള സമ്മാനമെത്തിയിട്ടുണ്ട്, കസ്റ്റംസ് ക്ലിയറൻസിനായി പണം നല്‍ണം. കോടികള്‍ ലോട്ടറിയിച്ചു, സമ്മാനതുക നല്‍കാൻ നികുതി അടക്കണം, ഇതുകൂടാതെ വാടസ് ആപ്പും മെസഞ്ചറും വീഡിയോ കോളുകള്‍ വഴി മോര്‍ഫ് ചെയ്ത നഗ്നവീഡിയോകള്‍ കാണിച്ചുമുള്ള തട്ടിപ്പ് തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. നൈജീരിയൻ സംഘങ്ങളും ഉത്തരേന്ത്യൻ ഹൈടെക് സംഘങ്ങളുമായിരുന്നു പല തട്ടിപ്പുകളും നടത്തിയത്. എന്നാല്‍ പൊലീസിന്റെ സംവിധാനങ്ങളെ പോലും അമ്ബരപ്പിച്ചാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഡിയോ കോള്‍ ചെയ്ത് കോഴിക്കോട് സ്വദേശിയുടെ 40000 രൂപ തട്ടിയെടുത്തത്. പണം കണ്ടെത്താനായെന്ന ആശ്വാസം പൊലീസുണ്ടെങ്കിലും ഈ സാധ്യത ഉപയോഗിച്ചു കൊണ്ട് തട്ടിപ്പ് തുടരാനുള്ള സാധ്യത പൊലീസ് മുന്നില്‍ കാണുന്നു.