കോട്ടയം പനച്ചിക്കാട്ട് നടുറോഡിൽ മാലിന്യം തള്ളി : നാട്ടുകാരുടെ പരാതിയിൽ വലഞ്ഞു പഞ്ചായത്ത് അംഗങ്ങൾ: ഒടുവിൽ റോഡ് ക്ലീനാക്കാൻ പഞ്ചായത്ത് അംഗങ്ങൾ നേരിട്ടിറങ്ങി

പനച്ചിക്കാട് : സദനം കവലക്ക് സമീപം അർധരാത്രി നടുറോഡിൽ മാലിന്യം തള്ളി. അതിരൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയതോടെ നട്ടം തിരിഞ്ഞ് പഞ്ചായത്ത് അംഗങ്ങൾ . പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെ പഞ്ചായത്ത് അംഗങ്ങളുടെ നേത്യത്വത്തിൽ നേരിട്ടെത്തി മാലിന്യങ്ങൾ നീക്കം ചെയ്തു.

Advertisements

സദനംകവലക്ക്സമീപം മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിനായി ഹരിതകർമസേന സ്ഥാപിച്ച എംസിഎഫ് ന് സമീപമാണ് ആഹാരവശിഷങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ തള്ളിയനിലയിൽ കണ്ടെത്തിയത്. ചാക്ക്കെട്ട്നിറയെ മാലിന്യമാണ് നടു റോഡിൽ തള്ളിയത്. പനച്ചിക്കാട് പഞ്ചായത്തിലെ പതിനാറാം വാർഡിലെ റോഡിലാണ് ഇത്തരത്തിൽ മാലിന്യം അതിരൂക്ഷമായ രീതിയിൽ തള്ളിയത്. നാപ്കിനുകളും അടക്കമുള്ളവ റോഡിൽ തള്ളിയതോടെ നാട്ടുകാർക്ക് വൻ ദുരിതമായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യം ക്ലീനാക്കാനായി രംഗത്തിറങ്ങി. ഇതിനിടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. ഇതോടെ പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി മാത്യുവും, പഞ്ചായത്തംഗം ഡോ.ലിജി വിജയകുമാറും സ്ഥലത്ത് എത്തി. തുടർന്ന്, റോയി മാത്യു തന്നെ നേരിട്ടിമാലിന്യം നീക്കം ചെയ്യുകയായിരുന്നു. ഇതിൽ ഹരിത കർമ്മ സേനാംഗങ്ങൾ സന്തോഷ് പ്രകടിപ്പിക്കുകയും ചെയ്തു. റോയി മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ മാലിന്യം നീക്കം ചെയ്തത്. നൂറുകണക്കിന് ആളുകളാണ് ഇത്തരത്തിൽ ഈ റോഡ് ഉപയോഗിക്കുന്നത്. കുട്ടകൾ അടക്കമുള്ള ആളുകളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. മാലിന്യം ഇനിയും തള്ളുന്നത് ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Hot Topics

Related Articles