കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം കോട്ടയം തിരുനക്കര മൈതാനത്തി പൊതു ദർശനത്തിന് എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് , ജില്ല കളക്ടർ വി.വിഘ്നേശ്വരി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു , ജോസി സെബാസ്റ്റ്യൻ , ഡി വൈ എസ് പി കെ.ജി അനീഷ് , വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാർ , ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണം പരിശോധിക്കുന്നത്.
തിരുനക്കര മൈതാനത്തിലെ സ്റ്റേജിൽ ഭൗതിക ദേഹം പൊതു ദർശനത്തിന് വയ്ക്കുന്നതിനാണ് ആലോചന നടക്കുന്നത്. ഇവിടെ ഭൗതിക ദേഹം വച്ച ശേഷം , കിഴക്ക് വശത്തെ കവാടം വഴി അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കും. കിഴക്ക് വശത്ത് കുടി ആളുകളെ പ്രവേശിപ്പിച്ച ശേഷം പടിഞ്ഞാറ് വശത്ത് കൂടി പുറത്തേയ്ക്ക് ഇറങ്ങുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ തിരുനക്കര മൈതാനത്ത് പന്തലും കസേരയും ഒരുക്കി ആളുകൾക്ക് ഇരിക്കാനും സൗകര്യം ഒരുക്കുന്നുണ്ട്. ഇത് കൂടാതെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിലും ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം പൊതു ദർശനത്തിനായി വയ്ക്കും. രണ്ടിടത്തും മെറിസ്റ്റം ഇവന്റ്സാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ അടക്കം പൊലീസ് സജ്ജീകരിക്കുന്നുണ്ട്.