ജൂലായ് 19 ബുധനാഴ്ച മുഹറം ഒന്ന് താഴത്തങ്ങാടി ചീഫ് ഇമാം

കോഴിക്കോട് കാപ്പാട് മാസപ്പിറ ദൃശ്യമായതിനാൽ നാളെ ഹിജ്റ പുതുവർഷം ആരംഭം മുഹറം ഒന്ന് ആയിരിക്കുമെന്ന് താഴത്തങ്ങാടി മസ്ജിദ് ചീഫ് ഇമാം അബുഷമ്മാസ് മൗലവി അറിയിച്ചു.

Advertisements

ഇസ്ലാം മത വിശ്വസികള്‍ പിന്‍തുടര്‍ന്നു പോരുന്ന ചാന്ദ്ര കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തെയാണ് ഇസ്ലാമിക പുതുവര്‍ഷം അല്ലെങ്കില്‍ ഹിജ്‌റ ന്യൂ ഇയര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ 354 അല്ലെങ്കില്‍ 355 ദിവസങ്ങളാണ് ഒരു ഹിജ്‌റ വര്‍ഷത്തില്‍ ഉണ്ടാവാറ്. ഗ്രിഗോറിയന്‍ കലണ്ടറിനെ അപേക്ഷിച്ച് 11 ദിവസം കുറവാണ് ചാന്ദ്ര കലണ്ടറില്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഹറം മുതല്‍ തുടങ്ങുന്ന ഇസ്ലാമിക പുതുവര്‍ഷം ദുല്‍ഹിജ്ജയില്‍ അവസാനിക്കുന്നു.മുഹറം ഒന്നു മുതൽ പത്ത് വരെ പ്രത്യേക പ്രാർത്ഥനകളും നോമ്പുകളും എടുത്താണ് റമദാന് ശേഷം പവിത്രമായ മുഹറം മാസത്തെ വിശ്വാസികൾ വരവേൽക്കുന്നത്.മുഹറം പത്തിന് ജൂലായ് 28 വെള്ളി പൊതു അവധിയാണ് .

Hot Topics

Related Articles