ഉമ്മൻചാണ്ടിയുടെ പൊതുദർശനം: കോട്ടയം നഗരത്തിലെ ഹോട്ടലുകൾ നാളെ രാത്രി ഒരു മണി വരെ പ്രവർത്തിക്കും

കോട്ടയം: മുൻമുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻചാണ്ടിയുടെ പൊതുദർശന ചടങ്ങുകൾ നടക്കുന്നതിനാൽ കോട്ടയം നഗരത്തിലെ ഹോട്ടലുകൾ നാളെ രാത്രി ഒരു മണി വരെ പ്രവർത്തിക്കും. ജൂലായ് 19 ബുധനാഴ്ച രാത്രി ഒരു മണിവരെയാണ് ഹോട്ടലുകൾ പ്രവർത്തിക്കുക. കോട്ടയം തിരുനക്കര, കെ.എസ്.ആർ.ടി.സി , റെയിൽവേ സ്‌റ്റേഷൻ, ബേക്കർ ജംഗ്ഷൻ എന്നവിടങ്ങളിലെ ഹോട്ടലുകളാണ് പൊലസ് അഭ്യർത്ഥന പ്രകാരം രാത്രി ഒരു മണി വരെ തുറന്ന് പ്രവർത്തിക്കുന്നതെന്നു കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.

Advertisements

Hot Topics

Related Articles