പുതുപള്ളിപ്പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കും ; വികാരി ഫാ വർഗീസ് വർഗീസ്

പുതുപ്പള്ളി : പുതുപള്ളിപ്പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് വികാരി ഫാ.വർഗീസ് വർഗീസ് . പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.

Advertisements

സംസ്‌കാര ശുശ്രൂഷയ്ക്ക് ഓർത്തഡോക്‌സ് അധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കതോലിക്ക നേതൃത്വം നൽകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുക്കും
തിരുവനന്തപുരത്ത് നിന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ വിലാപയാത്ര പത്തനംതിട്ട ജില്ല കടന്ന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലേക്ക് എത്തെണമെങ്കിൽ ഇനിയും സമയമെടുത്തേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോൾ അടൂരാണ് ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എത്തിച്ചേർന്നിരിക്കുന്നത്. ഇനിയും 60 കിലോമീറ്റർ കൂടി താണ്ടിയാലേ കോട്ടയത്ത് എത്തിച്ചേരൂ.കോട്ടയം തിരുനക്കര മൈതാനിയിലാണ് അടുത്ത പൊതുദർശനം. തിരുനക്കരയിൽ വിലാപയാത്ര എത്താൻ അർധരാത്രിയായേക്കും

Hot Topics

Related Articles