അർദ്ധരാത്രി കഴിഞ്ഞിട്ടും തിരുനക്കരയിൽ മൈതാനം നിറഞ്ഞ് ആൾക്കൂട്ടം; ഒന്നിച്ചൊന്നായി അണിനിരന്ന് ജനസഞ്ചയം; ആളെണ്ണം കൂടുന്നതല്ലാതെ കുറയാതെ ജനം കാത്തിരിക്കുന്നത് പ്രിയ നേതാവിനായി

കോട്ടയം: അർദ്ധരാത്രി കഴിഞ്ഞിട്ടും തിരുനക്കര മൈതാനം നിറഞ്ഞ് ജനക്കൂട്ടം. രാവിലെ മുതൽ തിരുനക്കരയിൽ കാത്തു നിന്ന നൂറുകണക്കിന് ജനങ്ങൾ, പിന്നെ ആയിരമായി.. അവിടെ നിന്ന് പതിനായിരമായി നിറഞ്ഞു നിൽക്കുകയായിരുന്നു. ഏറെ അത്ഭുതമായ തോന്നിയത്, ഉമ്മൻചാണ്ടിയെയുമായുള്ള വിലാപയാത്ര മണിക്കൂറുകൾ വൈകുമെന്നറിഞ്ഞിട്ടും ഒരാൾ പോലും തിരുനക്കര മൈതാനത്ത് നിന്ന് മടങ്ങിയിരുന്നില്ല. തിരുനക്കര മൈതാനത്ത് സാധാരണക്കാരായ ആളുകൾ തടിച്ച് കൂടിയപ്പോൾ, മാധ്യമങ്ങൾ സാധാരണക്കാരായ ആളുകളുടെ ഉമ്മൻചാണ്ടി അനുഭവങ്ങൾ കോർത്തു വച്ചെടുക്കുകയായിരുന്നു. ഇടയ്ക്ക് തിരുനക്കരയിൽ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പങ്കു വച്ച് അനുസ്മരണ സമ്മേളനവും നടന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.