കൊറോണ മോറട്ടോറിയത്തിന്റെ പേരിൽ കോട്ടയം പാലായിൽ ഇൻഡസെന്റ് ബാങ്കിന്റെ കൊള്ള..! മോറട്ടോറിയത്തിന്റെ പേരിൽ അധികമായി പതിനായിരം രൂപ അടയ്ക്കണമെന്ന് പ്രവാസി മലയാളിയോട് ഭീഷണി; എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ട് കുടുംബം

കോട്ടയം: കൊറോണ മോറട്ടോറിയത്തിന്റെ പേരിൽ കോട്ടയം പാലായിൽ പ്രവാസി മലയാളി കുടുംബത്തെ കൊള്ളയടിച്ച് ഇൻഡസെന്റ് ബാങ്ക്. പാലാ ഇൻഡസന്റ് ബാങ്കിൽ നിന്നും ഇരുചക്ര വാഹന വായ്പയെടുത്ത കുടുംബത്തെയാണ് മോറട്ടോറിയത്തിന്റെ പേരിൽ ബാങ്ക് ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതി. പാലാ ഉള്ളനാട് സ്വദേശികളായ കുടുംബത്തോടാണ് മോറട്ടോറിയം കാലത്തെ പലിശയായ 9450 രൂപ അടിയന്തരമായി അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ഭീഷണി മുഴക്കുന്നത്.

Advertisements

നേരത്തെ പ്രവാസി മലയാളിയായ ഉള്ളനാട്ട് സ്വദേശി ഇൻഡസന്റ് ബാങ്കിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് മകനു വേണ്ടി വാങ്ങിയിരുന്നു. മകന് പ്രായപൂർത്തിയാകാതിരുന്നതിനാൽ ഭാര്യയുടെ അക്കൗണ്ടിലൂടെയാണ് ഇഎംഐ അടച്ചിരുന്നത്. ഇതിനിടെ കൊവിഡ് വന്നതിനെ തുടർന്നു സംസ്ഥാന സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ഭാഗമായി മൂന്നു മാസത്തോളം ഇവർക്ക് ഇളവും ലഭച്ചിരുന്നു. 36 തവണയാണ് കൊറോണയ്ക്ക് മുൻപ് ഇഎംഐ തവണ ആയി അനുവദിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, മൊറട്ടോറിയം അനുവദിച്ച ശേഷവും രണ്ടു തവണ ലോൺ കട്ടാക്കി. ഇതേപ്പറ്റി ചോദച്ചതോടെ ഈ തുക എക്‌സസ് ഫണ്ടായി രേഖപ്പെടുത്തുകയാണ് ബാങ്ക് ചെയ്തത്. കണക്ക് പ്രകാരം 2023 ഫെബ്രുവരിയിൽ തീരേണ്ട ലോൺ, മൂന്നു തവണ കൂടി മോറട്ടോറിയം കാരണം വർദ്ധിപ്പിച്ചത് 36 തവണ എത്തിച്ചു. മെയിൽ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ് ബാങ്ക് അധികൃതരോട് ചോദിച്ചതോടെയാണ് ഭീഷണി തുടങ്ങിയത്. മോറട്ടോറിയം കാലയളവിലെ പലിശയായ 10350 രൂപയുടെ പലിശയായ 9450 രൂപ അടിയന്തരമായി അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബാങ്ക് ഭീഷണി തുടരുന്നത്. ഇതോടെ പ്രവാസിയും കുടുംബവും വലഞ്ഞിരിക്കുകയാണ്.

Hot Topics

Related Articles