കുമരകം കലാഭവൻ മികവ് 2023 : എസ് എസ് എൽ സി പ്ളസ്ടു പരീക്ഷാ വിജയികൾക്ക്  ആദരവ് 

കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ മികവ് 2023 എന്ന പേരിൽ ജൂലായ് 28 വെള്ളിയാഴ്ച നാലിന് കുമരകം എൻഎസ്എസ് ഹാളിൽ അനുമോദിക്കുന്നു. കുമരകം കലാഭവൻ പ്രസിഡണ്ട്         എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കും. 

Advertisements

മികവ് 2023 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു ഉദ്ഘാടനം ചെയ്യും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിത ലാലു, കുമാരി മേഖലാ ജോസഫ് ,കുമരകം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ഐ എബ്രഹാം , ശ്രീജ സുരേഷ്, കുമരകം കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി ,എസ് ജയരാജ്, ഷീബ ഇ എന്നിവർ പ്രസംഗിക്കും. 

Hot Topics

Related Articles