പുതുപ്പള്ളിയിൽ മത്സരിക്കാനില്ല; ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാൻ ആഗ്രഹം; തുറന്ന് പറഞ്ഞ് അച്ചു ഉമ്മൻ ; വീഡിയോ കാണാം

കോട്ടയം: പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കെ മത്സരിക്കാൻ താല്പര്യമില്ലെന്നു വ്യക്തമാക്കി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് താല്പര്യമെന്നു വ്യക്തമാക്കിയ അച്ചു ഉമ്മൻ, കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ് എന്നും വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയാരാകും എന്നതിനെച്ചൊല്ലി ചർച്ചകൾ സജീവമായിരുന്നു.

Advertisements

കുടുംബത്തിൽ നിന്ന് തന്നെയാകും സ്ഥാനാർത്ഥി എന്നും, കുടുംബത്തോട് ചർച്ച ചെയ്തു മാത്രമേ സ്ഥാനാർത്ഥിയെ തീരുമാനിക്കൂ എന്നും കെ.പിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താൻ മത്സരിക്കില്ലെന്നുറപ്പിച്ചു പറഞ്ഞ് അച്ചു ഉമ്മൻ രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ ചാണ്ടി ഉമ്മന് തന്നെയാണ് സ്ഥാനാർത്ഥിത്വത്തിന് അർഹതയെന്നും അച്ചു പറഞ്ഞു.

Hot Topics

Related Articles