ന്യൂഡല്‍ഹി : കേരളത്തിലെ അനന്തപുരി എഫ്എം, റിയല്‍ എഫ്എം എന്നീ എഫ്എം സ്റ്റേഷനുകള്‍ ഇല്ലാതാക്കി ആകാശവാണിയില്‍ ലയിപ്പിച്ചതിനെതിരെ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ നേരില്‍ കണ്ട് ബ്രിട്ടാസ് പരാതി ഉന്നയിച്ചു.
പുതിയ സ്വകാര്യ എഫ്എം സ്റ്റേഷനുകള്‍ തുടങ്ങുകയും അതേസമയം വളരെ സ്വീകാര്യതയുള്ള ആകാശവാണിയുടെ എഫ്എം സ്റ്റേഷനുകള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നതിലെ വൈരുധ്യം ജോണ്‍ ബ്രിട്ടാസ് എംപി, മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് വിവരം. അനന്തപുരി എഫ്എം, റിയല്‍ എഫ്എം എന്നീ എഫ്എം സ്റ്റേഷനുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയതിനെതിരെ എംപി കേന്ദ്രമന്ത്രിക്ക് നേരത്തെ കത്തയക്കുകയും ചെയ്തിരുന്നു.