മോൻസ് ജോസഫ് എം. എൽ. എ. യുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്: ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എം എൽ എ 

കോട്ടയം : മോൻസ് ജോസഫ് എം. എൽ. എ. യുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി ആളുകളെ  കബളിപ്പിച്ച് പണം തട്ടുന്നതായി എം. എൽ. എ. ഫേസ് ബുക്കിലൂടെ അറിയിച്ചു. ആരും കബളിപ്പിക്കപ്പെടുവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും  എം. എൽ. എ. ഫേസ് ബുക്കിലൂടെ അറിയിച്ചു. എം. എൽ. എ. യുടെ ഫേസ് ബുക്കിലെ അറിയിപ്പ് ഇങ്ങനെ:

Advertisements

എന്റെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി ആൾക്കാരെ കബളിപ്പിച്ച് പണം തട്ടുന്നതായി അറിയുവാൻ കഴിഞ്ഞു. എന്നെ സ്നേഹിക്കുന്ന എല്ലാവരും ഇതിൽ വഞ്ചിതാകരുതെന്ന് അറിയിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കായി ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതു ജനങ്ങൾ ഇതിൽ വഞ്ചിതരാകരുതെന്ന് അഭ്യർത്ഥിക്കുന്നു.  ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് എന്തെങ്കിലും സംശയം തോന്നുന്നുവെങ്കിൽ എന്നെ നേരിട്ട് കോണ്ടാക്ട് ചെയ്യേണ്ടതാണ്.

ഫോൺ: 094473 06270

Hot Topics

Related Articles