കോട്ടയം കിടങ്ങൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു : നിരവധി പേർക്ക് പരിക്ക് 

കോട്ടയം : കിടങ്ങൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. കോട്ടയത്തു നിന്നും പാലയ്ക്കു പോകുകയായിരുന്ന പ്രൈവറ്റ് ബസ്സും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. 

Advertisements

കിടങ്ങൂരിൽ നിന്നും അയർകുന്നത്തിനുള്ള വഴിയിലാണ് അപകടം ഉണ്ടായത്.  നിരവധി യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ലോറി ഡ്രൈവർ വണ്ടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരു വാഹനങ്ങളും അമിത വേഗതിയിലായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. അയർകുന്നത്തു നിന്നും കിടങ്ങൂര് നിന്നും പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles