പത്തനംതിട്ട: ആറന്മുള എരുമക്കാട് 7 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായി അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അധ്യാപകന് അറസ്റ്റില്‍. എരുമക്കാട് ഗുരുക്കന്‍കുന്ന് ഗവ എല്‍ പി എസിലെ അധ്യാപകന് ബിനുവിനെ ആറന്മുള പൊലീസാണ് അറസ്റ്റു ചെയ്തു.
കുഞ്ഞിന്റെ കൈ വെളളയിലും കൈത്തണ്ടയിലും അടിയേറ്റന്ന പരാതിയുമായി ഇന്നലെയാണ് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടിയിടെ കൈയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2 കുട്ടികള്‍ മാത്രമുളള മൂന്നാം ക്ലാസില്‍ ഇന്നലെ ഒരു കുട്ടിമാത്രമാണ് ഉണ്ടായിരുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട കണക്കുകള്‍, കുട്ടി ചെയ്യാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്, പൊലീസിനോട് വിശദീകരണം തേടി. ജുവനൈൽ ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. കസ്റ്റിഡിയിലെടുത്ത അധ്യാപകനെ കോടതിയിൽ ഹാജരാക്കും.