ലാബുകളുടെ പരിശോധന നിരക്കുകളിൽ ഏകീകരണം വേണം!

കുറവിലങ്ങാട്: കേരളത്തിലെ സർക്കാർ നിയന്ത്രിണത്തീൽ മെഡിക്കൽ ലാബുകളിലെ പരിശോധന നിരക്കുകളിൽ ഏകീകൃത തുക ഏർപ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമായി. കേരളത്തിലെ സർക്കാർ ലാബുകളെ നശിപ്പിക്കാൻ കൂൺപോലെയാണ് ഗ്രാമപഞ്ചായത്ത് പരിധിയിൽ ലാബുകൾ പ്രവർത്തിക്കുന്നത് ഇവിടെ രക്തപരിശോധന ഉൾപ്പെടെയുള്ളവയ്ക്ക് പല ലാബുകളിലും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. 

Advertisements

ലാബുകൾ തമ്മിലുള്ള കിടമത്സരങ്ങളിൽ ഡോക്ടർമാർ ലാബുകളെ സഹായിക്കുന്ന പ്രവർത്തനങ്ങൾ വ്യാപകമാണ് എന്നുള്ള ആരോപണങ്ങൾ പലകോണുകളിൽ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ലാബ് പരിശോധനകൾക്ക് ഏകീകൃത തുക നിശ്ചയിച്ചിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പല ലാബുകളിൽ വേണ്ടത്ര പരിശോധന സൗകര്യങ്ങളോ, വിദഗ്ദ്ധ പരിശീലനം ലഭിച്ച ലാബ് ടെക്നീഷ്യൻ മാരോ ഇല്ലെതെയാണ് പ്രവർത്തനം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലാബ് ടെക്നീഷ്യൻ മാരുടെ യോഗ്യത പരിശോധിക്കാൻ കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കീഴിൽ വിഭാഗമില്ലാത്തതാണ് വ്യാപകമായി കൂൺ പോലെ ലാബുകൾ കേരളത്തിൽ തുറന്ന് പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കീഴിൽ ജോലി ചെയ്ത വിരമിച്ച പലരും അന്യസംസ്ഥാനങ്ങളിൽ നിന്നും മെഡിക്കൽ ലാബ് നടത്തുവാനുള്ള യോഗ്യത രേഖകൾ കരസ്ഥമാക്കി യാണ് ലാബുകൾ നടത്തുന്നത്. ഇങ്ങനെ തുറക്കുന്ന ലാബുകളിൽ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്.

 ഇത് സൂക്ഷ്മമായി പരിശോധിച്ചാൽ കേരള ത്തിലെ പല ലാബുകൾ ക്ക് പൂട്ട് വീഴുമെന്നാണ് ലാബ് ടെക്നീഷ്യൻ രംഗത്തെ പ്രമുഖരായ വിദഗ്ദ്ധർ പറയുന്നത്. കേരളത്തിലെ സ്വകാര്യ മേഖലയിലെ പല ലാബുകളിൽ ഏകീകൃത നിരക്കുകൾ നിലവിൽ ഇല്ല, പരാതികൾ ഉയർന്നാൽ ലാബ് ഉടമകൾ യോഗം ചേർന്ന് ഒരു താൽക്കാലിക ഏകീകൃത നിരക്കുകൾ കാണിച്ച് ബോർഡ് സ്ഥാപിച്ച് പൊതുജനത്തെ കബളിപ്പിച്ച് പണം കൊയ്യുന്നു, ഇതിന് പരിഹാരത്തിനായി കേരള സംസ്ഥാന – കേന്ദ്ര ആരോഗ്യ മന്ത്രാലയങ്ങൾ ലാബുകൾ ക്ക് ഏകീകൃത പരിശോധന നിരക്കുകൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പലരും രംഗത്ത് എത്തിയത്

Hot Topics

Related Articles