ചങ്ങനാശ്ശേരി നഗരസഭയിൽ എൽ.ഡി.എഫ് അവിശ്വാസപ്രമേയം പാസായി ; ഭരണം നഷ്ടപ്പെട്ട് യു.ഡി.എഫ്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയിൽ എൽ.ഡി.എഫ് അവിശ്വാസപ്രമേയം പാസായി. നഗരസഭ അധ്യക്ഷ സന്ധ്യാ മനോജിനും യു.ഡി.എഫ് ഭരണസമിതിക്കും എതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യു ഡി .എഫിന് ഭരണം നഷ്ടമായി.

Advertisements

യു.ഡി.എഫ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17 ആം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33 ആം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവർ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തേ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. യു ഡി എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ എതിർക്കാൻ കഴിയാത് കൗൺസിലിൽ പങ്കെടുത്തില്ല.
3 ബി ജെ പി അംഗങ്ങൾ വിട്ടുനിന്നു.

Hot Topics

Related Articles