ഷംസീറിന്റ പ്രസംഗം : വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ 28 – ന് ഏറ്റുമാനൂരിൽ പ്രകടനം

ഏറ്റുമാനൂർ : നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഹിന്ദു ദേവിദേവൻമാരെയും വിശുദ്ധ ഗ്രന്ഥങ്ങളെയും അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ചതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ബജരംഗ്ദൾ വൈക്കം സംഘടനയുടെ നേതൃത്വത്തിൽ ജൂലായ് 28 – ന് വൈകുന്നേരം ആറ് മണിയ്ക്ക് പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisements

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം പടിഞ്ഞാറെ നടയിൽ നിന്നു ആരംഭിക്കുന്ന പ്രകടനം ടൗൺ ചുറ്റി ക്ഷേത്രപരിസരത്ത് തന്നെ അവസാനിപ്പിക്കും. ഷംസീറിന്റ വാക്കുകൾ നിയമ നടപടി കൈക്കൊള്ളാൻ തക്ക നിന്ദാപരമായ കാര്യങ്ങളാണ്. ഹൈന്ദവ സമൂഹത്തിന്റ വിശ്വാസത്തിന് അപരിഹാര്യമായ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഷ്ടനഷ്ടവും മാനസിക ബുദ്ധിമുട്ടുമുണ്ടാക്കിയ പ്രസ്താവന ഷംസീർ പിൻവലിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ബജരംഗ്ദൾ വൈക്കം ജില്ലാ സംഘടനാ സംയോജകൻ പി.കെ.രതീഷ് കുമാർ , വിശ്വഹിന്ദു പരിഷത്ത് വൈക്കം സംഘടനാ ജില്ലാ സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്ണൻ , ട്രഷറർ ജെ .ജയകുമാർ , ആർ. ശ്രീകാന്ത്, മുകേഷ് ആചാരി, മോഹൻചന്ദ്രൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.