കോട്ടയം : കുറിച്ചിയിൽ ചേട്ടന്റെ സംസ്കാരത്തിന് ശേഷം മടങ്ങിയെത്തിയ അനുജനും മരിച്ചു. കുറിച്ചി കോയിത്ര കെ.ടി ചാക്കോ (87 ) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് മരിച്ച സഹോദരൻ മർക്കോസിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് ചാക്കോയുടെ മരണം സംഭവിച്ചത്. തിങ്കളാഴ്ച മരിച്ച മർക്കോസിന്റെ സംസ്കാരം ജൂലായ് 26 ബുധനാഴ്ചയാണ് നടന്നത്. ഭാര്യ : പരേതയായ മറിയാമ്മ ചാക്കോ (കറ്റോട് വെള്ളേമ്പള്ളി കുടുംബാംഗമാണ് ). മക്കൾ – സൂസമ്മ തോമസ് , മർക്കോസ് ജേക്കബ് (ഐ.ആർ.ഇ.എൽ ആലുവ) , ബിനു ജേക്കബ് (സൗദി). മരുമക്കൾ : കല്ലിശേരി മതുക്കുഴി കുറ്റിയിൽ എം.ടി തോമസ് (റിട്ട. റെയിൽവേ ബാംഗ്ലൂർ ) , ജെസി മർക്കോസ് (കിഴക്കേ അക്കൽ കുറ്റൂർ ) , പ്രിൻസി ബിനു തെക്കുറുഞ്ഞി തോപ്പിൽ തിരുവൻ വണ്ടൂർ. ഭൗതിക ദേഹം ജൂലായ് 28 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും. സംസ്കാരം ജൂലായ് 29 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് അഞ്ചിന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പളളിയിൽ.