കുട്ടിക്കാനത്തിന് സമീപം മിനി ലോറി കൊക്കയിലേയ്ക്കു മറിഞ്ഞുണ്ടായ അപകടം; മരിച്ചത് പനച്ചിക്കാട് സ്വദേശിയായ ഡ്രൈവർ; മരിച്ച ജോമോന്റെ കുട്ടിയ്ക്ക് നാലു മാസം മാത്രം പ്രായം

കോട്ടയം: ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം കടുവാപ്പാറയ്ക്കും മുറിഞ്ഞപുഴയ്ക്കുമിടയിൽ മിനിലോറി
കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോട്ടയം പനച്ചിക്കാട് പന്നിമറ്റം പാക്കിൽച്ചിറ പുതുവൽ തോമസ് പി.പിയുടെ മകനും ചോഴിയക്കാട് വാടകയ്ക്കു താമസിക്കുന്നയാളുമായ ജോമോൻ ജോസഫാ(26)ണ് മരിച്ചത്.

Advertisements

ജൂലായ് 27 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു
അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ആയിരം അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കോട്ടയം ഭാഗത്ത്
നിന്നും ടയറുമായി കട്ടപ്പനയിലേക്ക് വരുകയായിരുന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് തെറിച്ചു പോയ വാഹനത്തിൽ നിന്നും ഡ്രൈവർ 250 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകട സമയം പിന്നാലെ എത്തിയ വാഹന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പെരുവന്താനം പോലീസും പീരുമേട് ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കയർകെട്ടി താഴ്ചയിലേക്ക് ഇറങ്ങി ഒരുമണിക്കൂറോളം സമയമെടുത്താണ് ജോമോനെ മുകളിൽ എത്തിച്ചത്. ഉടൻതന്നെ ജോമോന്റെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

കോട്ടയം പനച്ചിക്കാട് പന്നിമറ്റം ലക്ഷംവീട് കോളനിയിൽ താമസിക്കുകയായിരുന്നു ജോമോൻ. നിലവിൽ ചോഴിയക്കാടാണ് വാടകയ്ക്കു താമസിക്കുന്നത്. അമ്മ ലിസി, പെങ്ങൾ സോഫി, ഭാര്യ ഷൈമോൾ. നാലു മാസം പ്രായമുള്ള കുട്ടിയുമുണ്ട്.

Hot Topics

Related Articles