കൊതുകിന്റെ ശല്യം നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ ! ഇതാ കൊതുകിനെ തുരത്താൻ ചില എളുപ്പ മാർഗങ്ങൾ

ന്യൂസ് ഡെസ്ക് : സന്ധ്യയായിക്കഴിഞ്ഞാല്‍ നമ്മുടെയൊക്കെ വീട്ടില്‍ കൊതുകിന്റെ ശല്യം രൂക്ഷമാകുന്നത് പതിവാണ്. പലതരം പനികള്‍ക്കാണ് ഇത്തരം കൊതുകുകള്‍ കാരണക്കാരാകുന്നത് . ഒരു പാട് പരീക്ഷണങ്ങൾ നടത്തിയിട്ടും ആ ശല്യം മാറുന്നില്ല എങ്കിൽ ശ്രദ്ധിക്കുക. വീട്ടില്‍ നിന്നും കൊതുകിനെ തുരത്താന്‍ താഴെ പറയുന്ന കുറച്ച് കാര്യങ്ങള്‍ പരീക്ഷിക്കാം.

Advertisements

കൊതുക് രൂക്ഷമാവുന്ന നേരങ്ങളില്‍ കര്‍പ്പൂരം കത്തിക്കാം.സാമ്പ്രാണി കത്തിച്ച്‌ പുക വീടിന്റെ എല്ലായിടത്തും എത്തിക്കാം . ഒരു സ്‌പ്രേ കുപ്പി നിറച്ച്‌ ആര്യവേപ്പ് സത്തും കര്‍പ്പൂരത്തിന്റെ പൊടിയും ചേര്‍ത്ത വെള്ളം കൊതുക് വരുന്ന ഇടങ്ങളില്‍ തളിക്കാം. കൊതുകിന്റെ ശല്യമുള്ള സമയങ്ങളില്‍ അല്‍പ്പം വെളുത്തുള്ളി ചീനചട്ടിയില്‍ നന്നായി ചൂടാക്കാം. ഇവയുടെ മണം കൊതുകിനെ തുരത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുരുമുളകിന്റെ മണവും കൊതുകിനെ തുരത്താന്‍ നല്ലതാണ്.വിനാഗിരിയുടെ ഗന്ധം കൊതുകുകളെ അകറ്റും. ഇതുകൊണ്ട് തന്നെ ആപ്പിള്‍ സിഡര്‍ വിനാഗിരി കൊതുകിനെ അകറ്റാനുള്ള വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

Hot Topics

Related Articles