പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബിജെപി പ്രാദേശിക നേതാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടൽ ഉടമ അഭിലാഷിനെയാണ് (43) മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisements
നിലവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാരിൽ നിന്ന് മൊഴിയെടുക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോട്ടതിന് കൊണ്ടുപോകും.