മുട്ടുചിറ : നിയന്ത്രണം വിട്ട വൈദ്യുതി കാർ മതിലിലിടിച്ച് തകർന്നു…. കാർ ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏറ്റുമാനൂർ എറണാകുളം റോഡിൽ മുട്ടുചിറ ജംഗ്ഷന് സമീപം ആണ് മൂന്നുമണിയോടെ അപകടം ഉണ്ടായത്. റോഡ് വശത്തെ വീട്ടുമുറ്റത്ത് നിന്നും പ്രധാന റോഡിലേക്ക് കാറുമായി ഡ്രൈവർ വരുന്നതിനിടയിലാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അമിതവേഗതയിലായ കാർ റോഡിന് എതിർവശത്തെ കരിങ്കൽ മതിലിൽ ഇടിച്ചു തകർന്നത്.
ഇടിയുടെ ആഘാതത്തിൽ കരിങ്കൽ മതിലിന്റെ കല്ലുകൾ 50 അടിയിൽ അധികം ദൂരത്തേക്ക് തെറിച്ചു പോയി. എയർബാഗ് ഉണ്ടായിരുന്നതിനാൽ മാത്രമാണ് ഡ്രൈവർ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത്. അപകടം നടക്കുന്ന സമയം മറ്റു വാഹനങ്ങൾ പ്രധാന റോഡ് ക്രോസ് ചെയ്ത് പോകാതിരുന്നതും വലിയ ദുരന്തo ഒഴിവാക്കി. പരിക്കേറ്റ കാർ ഡ്രൈവർ എറണാകുളം സ്വദേശിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.