തിരുവോണത്തിന്റെ വരവ് അറിയിച്ച് നാളെ പിള്ളേരോണം 

കുറവിലങ്ങാട് : ഇന്ന് അധികമാരുടെയും അറിവിലില്ലാത്ത എന്നാല്‍, പഴമക്കാരുടെ ഓര്‍മ്മകളിലെന്നും നിലനില്‍ക്കുന്ന ഒരു ഓണമുണ്ട് മലയാളിക്ക്…, അതാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. എന്നാല്‍, അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു ഓണാഘോഷമായിരുന്നു ഇത്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം.

Advertisements

നാളെ ആണ് ആ പിള്ളേരോണം. കുട്ടികൾക്ക് സദ്യ ഒരുക്കമായിരുന്നു. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ്  കര്‍ക്കടക മാസത്തിലെ തിരുവോണവും. തൂശനിലയിൽ പരിപ്പും പപ്പടവും തുടങ്ങി എല്ലാ വിഭവങ്ങളുമുള്ള അടിപൊളി സദ്യയോടെയാണ് പണ്ടൊക്കെ ഈ ദിനം ആഘോഷിച്ചിരുന്നത്. ഓണത്തിന്റെ ഒരുക്കം ഈ ദിനം മുതലാണ്. ചിങ്ങത്തിലെ തിരുവോണം മഹാബലിയെ വരവേൽക്കാൻ ആണെങ്കിൽ കർക്കിടകത്തിലെ പിള്ളേരോണം വാമനന്റെതാണെന്നാണ് വിശ്വാസം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 വാമന മൂര്‍ത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം തന്നെ പിള്ളേരോണത്തിന് തുടങ്ങി 28 ദിവസം നീണ്ടു നിൽക്കുന്നതാണ്. കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നു . ഈ ദിവസം ആണ് ആചാര വിധിപ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്. ബ്രാഹ്‌മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂൽമാറ്റ ചടങ്ങുകളുണ്ടാവും. ഒരു സംവൽസരത്തിന്റെ പാപദോഷങ്ങൾ പൂണൂലിനൊപ്പം ജലത്തിൽ നിമജ്‌ജനം ചെയ്യുന്നു എന്നാണ് വിശ്വാസം.കര്‍ക്കടക മാസത്തിലെ വറുതിയിലും ഓണം എന്നത് എല്ലാവര്‍ക്കും പ്രിയപ്പെട്ടത് തന്നെയാണ്. അതിന്റെ ഉദാഹരണമാണ് കര്‍ക്കടക മാസത്തില്‍ ആഘോഷിക്കുന്ന പിള്ളേരോണം എന്നത്. എന്നാല്‍ ഇന്ന് തിരുവോണം എന്നത് പോലും നമ്മുടെ കുട്ടികള്‍ക്ക് അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പിള്ളേരോണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. ചിങ്ങമാസത്തിലെ 27 ദിവസത്തിന് മുന്നേയാണ് പിള്ളോരോണം ആഘോഷിക്കുന്നത്. എന്നാല്‍ എന്താണ് പിള്ളേരോണം, എപ്പോഴാണ് ഇത് ആഘോഷിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണിവിടെ. 

Hot Topics

Related Articles