കടുത്തുരുത്തി: നീതി കിട്ടണം, ഞങ്ങള്‍ക്ക്… ഇനി ഒരു കുട്ടിയ്ക്കും ഇതുപോലൊരു ഗതി വരരുത്. പരമാവധി ശിക്ഷ പ്രതിയ്ക്ക് ഉറപ്പാക്കണം… ഡോ. വന്ദനാ ദാസിന്റെ അമ്മ വസന്തകുമാരി മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചുവെന്ന വിവരം അറിഞ്ഞപ്പോള്‍ പറഞ്ഞതാണിത്. കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് സംഭവം അറിഞ്ഞ് വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് വസന്തകുമാരി തിരക്കി.
ഈ സമയം വന്ദനയുടെ അച്ഛന്‍ മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസ് കുറ്റപത്രം സമര്‍പ്പിക്കുന്ന വിവരം അറിഞ്ഞ് കൊട്ടാരക്കരയ്ക്ക് പോയിരിക്കുകയായിരുന്നു. വീട്ടില്‍ വസന്തകുമാരിയും മറ്റ് ചില ബന്ധുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കുന്ന വിവരം അന്വേഷണ ഉദ്യോഗസ്തനായ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച ഡി.വൈ.എസ്.പി. എം.എം. ജോസ് വന്ദനയുടെ കുടുംബത്തെ അറിയിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം വന്ദനയുടെ അച്ഛന്‍ കെ.ജി. മോഹന്‍ദാസ് കൊട്ടാരക്കരയിലെത്തി ഡി.വൈ.എസ്.പി.യെ കണ്ട് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിന് മുന്നിലെ അസ്ഥിത്തറയുടെ ചിത്രം പകര്‍ത്തുന്നതിനിടെ അതില്‍ അര്‍പ്പിച്ചിരിക്കുന്ന പൂക്കള്‍ സ്ഥാനം തെറ്റിക്കിടക്കുന്നത് നേരെയാക്കിയിട്ട് ഫോട്ടോ എടുക്കാന്‍ പറയുമ്പോള്‍ തന്നെ അറിയാം എത്രത്തോളം ഓമനിച്ചായിരുന്നു അവര്‍ ഏകമകളായ വന്ദനയെ സ്‌നേഹിച്ചു വളര്‍ത്തിയിരുന്നതെന്ന് മനസിലാകും. രണാനന്തര ബഹുമതിയായി ആരോഗ്യ സര്‍വകലാശാല ഡോ. വന്ദനാദാസിന് ചൊവ്വാഴ്ച തൃശൂരില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ ഡോക്ടര്‍ ബിരുദം സമ്മാനിക്കും. തൃശൂരിലെത്തി അകാലത്തില്‍ പലിഞ്ഞ തങ്ങളുടെ മകള്‍ക്കുവേണ്ടി ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമെന്ന് വന്ദനയുടെ അച്ഛന്‍ കെ.ജി. മോഹന്‍ദാസ് പറഞ്ഞു. .
സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വന്ദനയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി അടുത്ത 17-ന് കോടതി പരിഗണിക്കും. കഴിഞ്ഞ മെയ് 10-നാണ് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഡോ. വന്ദന ദാസ്(23) കുത്തേറ്റ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കസ്റ്റഡിയിലുള്ള കൊട്ടാരക്കര കുടവത്തൂര്‍ പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്.