കോട്ടയം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി പ്രസിഡന്റ് രാജു അപ്സര യുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുടെ കബറിടത്തിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. കേരളത്തിലെ വ്യാപാര സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും, സഹായക നിലപാട് സ്വീകരിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടിയുടെ സ്മരണ വ്യാപാരികളിൽ എക്കാലവും ഉണ്ടാകുമെന്ന് അദ്ദേഹം അനുസ്മരിച്ചു. മകൻ ചാണ്ടി ഉമ്മൻ സന്നിഹിതനായിരുന്നു. സംസ്ഥാന ഭാരവാഹികൾ, വിവിധ ജില്ലാ പ്രസിഡന്റുമാർ എന്നിവരെ കൂടാതെ കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Advertisements