ആലപ്പുഴ : സ്പീക്കര്‍ എ.എൻ. ഷംസീര്‍ നടത്തിയ ഗണപതി പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
Advertisements
മതവികാര പ്രസ്താവന ആരില്‍ നിന്ന് ഉണ്ടായാലും ശരിയല്ല. ഷംസീര്‍ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയതെന്ന് നോക്കണം. സാഹചര്യം കൂടുതല്‍ വഷളാക്കരുതെന്നും എല്ലാവരും സാഹോദര്യത്തില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്പീക്കര്‍ രാജി വയ്ക്കണമെന്ന് പറയേണ്ടത് പദവി നല്കിയവരാണ്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കര്‍ സ്ഥാനം നല്‍കിയത്. മതങ്ങള്‍ തമ്മിലുള്ള പോര് അനാവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.