ഷട്ടിൽ കളിക്കാം സമ്മാനമടിക്കാം ; കാൽലക്ഷം രൂപ സമ്മാനത്തുകയുമായി ജാഗ്രതാ ന്യൂസ് ലൈവിന്റെ ലഹരി വിരുദ്ധ ഷട്ടിൽ ടൂർണമെന്റ്; ആഗസ്റ്റ് 25 മുതൽ കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ ; രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ

കോട്ടയം: സമൂഹത്തിൽ നിന്നും ലഹരിയെ സ്മാഷ് ചെയ്തു പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ജാഗ്രതാ ന്യൂസ് ലൈവിന്റെ ലഹരി വിരുദ്ധ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 25 മുതൽ കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. കാൽലക്ഷം രൂപ സമ്മാനത്തുകയുള്ള മത്സരത്തിൽ 45 വയസ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

Advertisements

ടീം ഇത്തിൽ 25000 രൂപ ഒന്നാം സമ്മാനവും, 10000 രൂപ രണ്ടാം സമ്മാനവുമാണ്. സിംഗിൾസ് ഇനത്തിലും മത്സരങ്ങളുണ്ട്. 10000 രൂപ സിംഗിൾസിൽ ഒന്നാം സമ്മാനം ലഭിക്കുമ്പോൾ, 5000 രൂപയാണ് രണ്ടാം സമ്മാനം. രജിസ്‌ട്രേഷൻ നടപടികളുടെ വിവരങ്ങൾക്കായി ജാഗ്രതാ ന്യൂസ് ലൈവിന്റെ വാട്‌സ്അപ്പ് , ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം യുട്യൂബ് , ഡെയിലി ഹണ്ട് അക്കൗണ്ടുകൾ ഫോളോ ചെയ്യുക.

Hot Topics

Related Articles