കോട്ടയം മാർക്കറ്റിനുളളിൽ അപകടം : ലോറിയുടെ ടയർ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക് : പരിക്കേറ്റത് പുതുപ്പള്ളി സ്വദേശിയ്ക്ക്

കോട്ടയം : കോട്ടയം നഗരത്തിൽ മാർക്കറ്റിനുള്ളിൽ അപകടം. സ്കൂട്ടർ യാത്രക്കാരന്റെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. പുതുപ്പള്ളി വെള്ളത്ത് അജിത്തി (27) നാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അജിത്ത്.

Advertisements

കോട്ടയം നഗര മധ്യത്തിൽ മാർക്കറ്റിനുളളിലായിരുന്നു അപകടം നടന്നത്. അജിത്ത് സഞ്ചരിച്ച സ്കൂട്ടർ ലോറിയിൽ തട്ടി അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് ലോറിയുടെ ചക്രങ്ങൾ അദ്ദേഹത്തിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ അജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം, ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles