അവശ്യസാധനങ്ങളുടെയും പച്ചക്കറിയുടെയും അതിരൂക്ഷമായ വിലക്കയറ്റം : കേരളാ കോൺഗ്രസ് ജേക്കബ് ധർണ നടത്തി 

കോട്ടയം: അവശ്യസാധനങ്ങളുടെയും പച്ചക്കറിയുടെയും അതിരൂക്ഷമായ വിലക്കയറ്റം തടയുവാൻ ഇടപെടൽ നടത്താതെ ജനങ്ങളെ വെല്ലുവിളിക്കുന്ന കേരള സർക്കാരിന്റെ നയങ്ങൾക്കെതിരെയും ഇന്ത്യൻ ഭരണഘടനയെ തകർത്തെറിഞ്ഞുകൊണ്ട് മണിപ്പൂരിൽ ഭീകരാവസ്ഥ സൃഷ്ടിച്ച കേന്ദ്ര ഗവൺമെന്റിൻറെ നയങ്ങളിൽ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരളാകോൺഗ്രസ് ജേക്കബ് കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ ധർണ്ണ നടത്തി. 

Advertisements

കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ് ഉത്ഘാടനം ചെയ്തു.പാർട്ടി ജില്ലാ ഭാരവാഹികളായ പീറ്റർ കളമ്പുകാട്ട്, ബി.എ ഷാനവാസ്, കൊച്ചുമോൻ പറങ്ങോട്ട്, ബിജു താനത്ത്, പ്രമോദ് കടന്തേരി, അഡ്വ.കെ.എം ജോർജ്ജ്, അഡ്വ.അനൂപ് കങ്ങഴ, ജോർജ്ജ് കുട്ടി വി.എസ്, അനിതാ സണ്ണി, ബേബി പാലത്തുങ്കൽ, വിവി സണ്ണി,, പി.എൽ മാത്യു മോഹൻ കാരിക്കോട്, ബിന്ദു ജെയിംസ്, റോയി മൂലേക്കരി,  എസ്.എച്ച് നാസ്സർ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.