ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ദേവമാതായും അൽഫോൻസയും ജേതാക്കൾ 

കുറവിലങ്ങാട്: സംസ്ഥാന നെറ്റ് ബോൾ അസോസിയേഷൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ദേവമാതാ സ്‌പോർട്‌സ് അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സീനിയർ പുരുഷ-വനിതാ വിഭാഗം ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ദേവമാതാ കോളേജും വനിതാ വിഭാഗത്തിൽ അൽഫോൻസാ കോളേജും ചാമ്പ്യന്മാരായി. 

Advertisements

പുരുഷ വിഭാഗത്തിൽ ചേർപ്പുങ്കൽ ഹോളി ക്രോസ്സ് ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കന്ററി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിതാ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ രണ്ടാംസ്ഥാനവും മൗണ്ട് കാർമൽ എച്ച് എസ്സ് എസ്സ് കോട്ടയം മൂന്നാംസ്ഥാനവും നേടി . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ടീമുകൾ പങ്കെടുത്തു.

കേരള നെറ്റ് ബോൾ അസ്സോസിയേഷൻ വൈസ്സ് പ്രസിഡന്റ്

ഡോ.അനിൽ തോമസ് കോശി മത്സരം ഉദ്ഘാടനം ചെയ്തു. കേരളാ നെറ്റ് ബോൾ അസ്സോസിയേഷൻ കോംപെറ്റീഷൻ ഡയറക്ടർ ഡോ. സണ്ണി വി സക്കറിയാസ് , നെറ്റ് ബോൾ അസ്സോസിയേഷൻ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ക്യാപ്റ്റൻ ഡോ . സതീശ് തോമസ് , കോട്ടയം ജില്ലാ സെക്രട്ടറി ഡോ . സുനിൽ തോമസ് , കമ്മിറ്റി അംഗം പ്രസീദ മാത്യു , ട്രെഷറർ സെൻ എബ്രാഹം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി . ദേവമാതാ കോളജിലാണ് മത്സരങ്ങൾ നടന്നത്.

Hot Topics

Related Articles