കോട്ടയം വൈ എം സി എ ഷട്ടിൽ ടൂർണമെന്റിന് തുടക്കമായി : സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള മത്സരാർത്ഥികൾ മത്സരിക്കുന്നു 

കോട്ടയം : കോട്ടയം വൈഎംസിഎയുടെ ഷട്ടിൽ ടൂർണമെന്റിന് തുടക്കമായി. ശാസ്ത്രി റോഡിലെ വൈ എം സി എ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 30 ഓളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ടീം ഇനത്തിൽ 4000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. പ്രസിഡന്റ് അനുപ് സി ജോൺ , സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ സജി എബ്രഹാം, ജനറൽ സെക്രട്ടറി ഷൈജു ഇ വർഗീസ്, ഷട്ടിൽ ക്ലബ്ബ് സെക്രട്ടറി എബി ചന്ദ്രൻ , ഓർഡിനേറ്റർ ആഖിൽ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 

Advertisements

Hot Topics

Related Articles