ഗയാന : ഇന്ത്യയ്ക്കിന്ന് ജീവൻ മരണ പോരാട്ടം. ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി ട്വന്റി പരമ്പരയിലെ മൂന്നാം മത്സരം ഗയാനയിൽ നടക്കും. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി ട്വന്റിയിലും പരാജയപ്പെട്ട ഇന്ത്യന്‍ ടീം അങ്കലാപ്പിലായി. പരമ്പര നേടണമെങ്കില്‍ ഇനിയുള്ള മൂന്ന് കളികളും ഇന്ത്യയ്ക്ക് ഫൈനല്‍ സമാന പോരാട്ടമായി കാണേണ്ട അവസ്ഥയാണ്.ടീമില്‍ വന്ന നാള്‍ മുതല്‍ മികച്ച കരിയര്‍ ഗ്രാഫുള്ള കുല്‍ദീപ് യാദവിനെ പരീക്ഷിക്കാത്തത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. സ്ലോ പിച്ചാണ് മത്സരം നടക്കുന്ന ഗയാനയിലെ പ്രൊഡിവന്‍സ് സ്റ്റേഡിയത്തിലേത്. അതിനെ പരമാവധി മുതലെടുക്കാന്‍ മൂന്ന് സ്പിന്നര്‍മാരെ ഫൈനല്‍ ഇലവനില്‍ കൊണ്ടുവരണം.
യുസ്‌വേന്ദ്ര ചാഹലും രവി ബിഷ്‌ണോയും മാത്രമാണ് കഴിഞ്ഞ കളിയില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന സ്ലോ ബോളര്‍മാര്‍. ഇക്കൂട്ടത്തില്‍ താരതമ്യേന പരിചയ സമ്ബന്നന്‍ കൂടിയായ കുല്‍ദീപ് യാദവ് കൂടി ഉണ്ടായിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മാറിയേനെ. അതിന് വ്യക്തമായ തെളിവാണ് ചഹലിന്റെ ബോളിങ് പ്രകടനം. മൂന്ന് ഓവര്‍ എറിഞ്ഞ് 19 റണ്‍സ് മാത്രം വഴങ്ങി താരം രണ്ട് വിക്കറ്റെടുത്തു. ഇന്ത്യന ബോളര്‍മാരില്‍ ഏറ്റവും കുറഞ്ഞ എക്കണോമി റേറ്റ് ചഹലിന്റെ പേരിലാണ്(6.30). രവി ബിഷ്‌ണോയി ടീമിലുണ്ടെങ്കിലും താരം പന്ത് ടേണ്‍ ചെയ്യിക്കാന്‍ നടത്തുന്ന ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്ന് കാണാം. പേസ് ബോളര്‍മാര്‍ തങ്ങളെക്കൊണ്ടാവും വിധം മികവ് കാട്ടുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നെ വലിയ പോരായ്മ തെളിഞ്ഞു കാണുന്നത് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരിലാണ്. ഇന്ത്യയുടെ ഭാവി ഭദ്രമാക്കാനുള്ള യുവകേസരികള്‍ തുടരെ തകര്‍ന്നടിയുന്നത് വലിയ ആശങ്കയ്ക്ക് കൂടി വഴിവെക്കുന്നുണ്ട്. ഇവിടെ കാര്യങ്ങളെ ഗൗരവത്തിലെടുത്ത് മുന്നേറേണ്ട ഉത്തരവാദിത്തം താരങ്ങള്‍ക്ക് കൂടുകയാണ്. മുന്‍നിരയിലെ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സുര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ സമ്മര്‍ദ്ദം മദ്ധ്യനിരയില്‍ സഞ്ജു സാസംണും ഹാര്‍ദിക് പാണ്ഡ്യയും അടക്കമുള്ള താരങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാകുന്നുണ്ട്. ഈ ഒരു മേഖല ഭേദപ്പെട്ടിരുന്നെങ്കില്‍ കഴിഞ്ഞ മത്സരം ഇന്ത്യയ്ക്ക് ഉറപ്പായും ജയിക്കാന്‍ സാധിക്കുമായിരുന്നു.
അഞ്ച് മത്സര പരമ്പരയില്‍ ആതിഥേയര്‍ 2-0ന് മുന്നിട്ടു നില്‍ക്കുകയാണ്. ഇന്നത്തെ കളി ജയിക്കാനായില്ലെങ്കില്‍ ഫ്‌ളോറിഡയില്‍ നടക്കുന്ന അവസാന രണ്ട് മത്സരങ്ങള്‍ ചടങ്ങുകളായി പര്യവസാനിക്കും.