ഉമ്മൻ ചാണ്ടി അതുല്യൻ : കേരളാ കോൺഗ്രസ് (ജേക്കബ്)

കോട്ടയം: രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിപൊതുജീവിതത്തിൽ ഉടനീളം കാരുണ്യം വർഷിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അതുല്യ വ്യക്തിത്വമാണെന്ന് കേരളാ കോൺഗ്രസ് ജേക്കബ് കോട്ടയം ജില്ലാ കമ്മിറ്റി. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആരവവും ആവേശവുമായിരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്രയവും ആശ്വാസവും ആയിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് കേരളജനത എന്നും കടപ്പെട്ടിരിക്കുന്നു.

Advertisements

 ടി.എം ജേക്കബ് മെമ്മോറിയൽ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ് അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി ജില്ലാ ഭാരവാഹികളായ പീറ്റർ കളമ്പുകാട്ട്, കൊച്ചുമോൻ പറങ്ങോട്ട്, കെ.വി ജെയിംസ്, ബിജു താനത്ത്, അഡ്വ.കെ.എം ജോർജ്ജ്, പ്രമോദ് കടന്തേരി, ബേബി പാലത്തിങ്കൽ, ജോർജ്ജ് കുട്ടി വി.എസ്, പി.എൽ മാത്യു, അനിതാ സണ്ണി, റോയി മൂലേക്കരി ജെയിംസ് വട്ടപ്പറമ്പിൽ, അഡ്വ. അനൂപ് കങ്ങഴ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles