കോട്ടയം വൈക്കത്ത് തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 10 ന് 

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 10 വ്യാഴാഴ്ച  നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണു വോട്ടെടുപ്പ്. വോട്ടെടുപ്പിനോടനുബന്ധിച്ച് മറവൻതുരുത്ത് നിയോജകമണ്ഡലത്തിന്റെ(ഡിവിഷൻ) പരിധിയിൽ വരുന്ന മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ നാല് മുതൽ പത്ത് വരെയുള്ള വാർഡുകളിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വ്യാഴാഴ്ച അവധിയായിരിക്കും. ഓഗസ്റ്റ് 11) വെള്ളിയാഴ്ച  ആണ് വോട്ടെണ്ണൽ.

Advertisements

Hot Topics

Related Articles