വീട്ടിൽ അതിക്രമിച്ച് കയറി യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാൾ അറസ്റ്റിൽ 

തലയോലപ്പറമ്പ്: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മമംഗലം കുറുങ്ങന്റെകാലിയിൽ വീട്ടിൽ സന്തോഷ് കെ.ജി (44) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ദീപു റ്റി. ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles