നോർക്ക-കേരളാ ബാങ്ക് വായ്പാനിർണയ ക്യാമ്പ് മാറ്റിവച്ചു

കോട്ടയം: പ്രവാസികൾക്കായി നോർക്കാ റൂട്ട്‌സും കേരളാ ബാങ്കും ഓഗസ്റ്റ് 23 ന് കോട്ടയത്ത് നടത്താൻ നിശ്ചയിച്ചിരുന്ന വായ്പാനിർണ്ണയ ക്യാമ്പ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെത്തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പദ്ധതിയിലേയ്ക്ക് നോർക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റ് സന്ദർശിച്ചോ www.norkaroots.org/ndprem  ലിങ്ക് മുഖേനയോ അപേക്ഷകൾ നൽകുന്നതിന് തടസ്സമില്ല. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്)  ബന്ധപ്പെടാം.

Advertisements

Hot Topics

Related Articles