ഇനി ഒരു പ്രശ്നവും ഉണ്ടാക്കില്ല : മാന്യമായി ജോലി ചെയ്യും : നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്കിൽ മറുപടിയുമായി ശ്രീനാഥ് ഭാസി

കൊച്ചി : മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ശ്രീനാഥ് ഭാസി. അടുത്തിടെയാണ് ശ്രീനാഥ് ഭാസിയ്ക്കും നടന്‍ ഷെയ്ന്‍ നിഗമിനും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയത്. താരങ്ങളുമായി ഇനി സഹകരിക്കില്ലെന്നായിരുന്നു സംഘടനയുടെ നിലപാട്. ശ്രീനാഥ് ഭാസി സിനിമ ചെയ്യാമെന്ന ഉറപ്പില്‍ മുപ്പത് ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നും, ഷൂട്ടിംഗ് സെറ്റില്‍ കൃത്യമായി എത്തുന്നില്ല എന്നും തുടങ്ങി പരാതികള്‍ ഉയര്‍ന്നിരുന്നു.

Advertisements

ഇപ്പോഴിതാ ശ്രീനാഥ് ഭാസി സിനിമയ്ക്ക് വേണ്ടി താന്‍ കൈപ്പറ്റിയ 30 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് നിര്‍മാതാക്കളുടെ സംഘടനയോട് സമ്മതിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കൈപ്പറ്റിയ മുപ്പത് ലക്ഷം രൂപയും ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും നടന്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, നടന്‍ താര സംഘടനയായ അമ്മയില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതുകാരണം അംഗത്വം നല്‍കില്ലെന്നായിരുന്നു തീരുമാനം. ആദ്യം നിര്‍മാതാക്കളുമായി ഒത്തുതീര്‍പ്പില്‍ എത്തണമെന്ന് ഭാരവാഹികള്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാകുന്നതോടെ ഭാസിയ്ക്കും അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.