കോട്ടയം : കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഐ എം എ ഹാളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് വിനു പി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡണ്ട് വിനോദ് പി എസ് ഉദ്ഘാടനം ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ സാധ്യതകൾ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജോയിൻറ് ആർ ടി ഓ പ്രമോഷന് സാങ്കേതിക യോഗ്യത നിർബന്ധമാക്കിയ നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
സംഘടനയുടെ പുതിയ ജില്ലാ പ്രസിഡണ്ടായി സജീവ് സി ആറിനെയും സെക്രട്ടറിയായി വിവേക് എസി നെയും തിരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റു ഭാരവാഹികൾ.
വൈസ് പ്രസിഡണ്ട് . സൂസൻ ബേബി. ജോയിൻ സെക്രട്ടറി. വിനോദിനി.
ട്രഷറർ.കിരൺ മാത്യു.