കോട്ടയം : സംഭരിച്ച നെല്ലിന്റെ വില ചിങ്ങം ഒന്നിന് മുൻപേ പൂർണ്ണമായും നൽകിയില്ലായെങ്കിൽ അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം അടക്കമുള്ള സമരത്തിന് തയ്യാറാകുമെന്ന് കാഞ്ഞിരം സെന്റ് ഫ്രാൻസിസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന നെൽ കർഷക സംരക്ഷണ സമിതി കോട്ടയം ജില്ലാ സമ്മേളനം തീരുമാനിച്ചു. നെൽ കർഷകരോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ചിങ്ങം ഒന്ന് കർഷക ദിനം കരിദിനമായി ആചരിക്കും . അൻപത്തി ഒന്ന് അംഗ ജില്ലാ കമ്മറ്റിയും സമ്മേളനം തിരഞ്ഞെടുത്തു.
സംസ്ഥാന രക്ഷാധികാരി വി. ജെ ലാലി സമ്മേളനം ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസിഡന്റ് റജീന അഷ്റഫ് കാഞ്ഞിരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് മുഖ്യപ്രസംഗം നടത്തി. സംസ്ഥാന – ജില്ല നേതാക്കന്മാരായ പി.ആർ സതീശൻ , ജെയിംസ് കല്ലുപാത്ര, ജോൺ സി. ടിറ്റോ, കെ ബി മോഹനൻ,സിബിച്ചൻ തറയിൽ , ജി സൂരജ് , ഷാജി പണിക്കര്‍ പറമ്പിൽ വിശ്വനാഥ പിള്ള ഹരിപ്പാട്, എ. അനിൽകുമാർ, മാത്യൂസ് ജോർജ് പൊന്നാടം വാക്കൽ, ലാലിച്ചൻ പള്ളിവാതുക്കൽ, ഷാജി നെടുമുടി, ബേബിച്ചൻ ചീര ങ്കേരിയിൽ, മാത്യു തോമസ്, എ.ജി അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അൻപത്തി ഒന്ന് അംഗ ജില്ലാ കമ്മറ്റിയും സമ്മേളനം തിരഞ്ഞെടുത്തു.