സചിവോത്തമപുരം  സി.എച്ച്.സി ആശുപത്രി വീണ്ടെടുക്കുന്നതിനായി സമര പ്രഖ്യാപന കൺവൻഷൻ

കുറിച്ചി : സചിവോത്തമപുരം സി.എച്ച്.സി ആശുപത്രി  വീണ്ടെടുക്കുന്നതിൻ്റെ ഭാഗമായി കിടത്തി ചികിത്സാ വാർഡുകൾ പുനർനിർമ്മിച്ച് കിടത്തി ചികിത്സ പുന:രാരംഭിക്കുക. നാല് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുൾപ്പെടെ 9 ഡോക്ടർമാരുടെ എങ്കിലും സേവനം ഉറപ്പാക്കുക.  ഗൈനെക്കോളജി, ഓർത്തോപീഡിക്, പീഡിയാടിക് , ഡെന്റൽ കെയർ വിഭാഗങ്ങൾ ആരംഭിക്കുക. 24 മണിക്കൂർ അത്യാഹിത വിഭാഗം പ്രവർത്തിക്കുക.

Advertisements

  ലേബർ റൂം, ലാബ്, എക്സ്റേ, ഇ സി ജി തുടങ്ങിയ അത്യാവശ്യ സംവിധാനങ്ങൾ സ്ഥാപിക്കുക. മൈനർ ഓപ്പറേഷൻ തിയേറ്റർ സ്ഥാപിക്കുക.  108 ആംബുലൻസ് അനുവദിക്കുകയും 24 മണിക്കൂർ സേവനം ഉറപ്പാക്കാൻ ഡ്രൈവർക്കും ടെക്നിക്കൽ അസിസ്റ്റന്റിനും താമസ സൗകര്യം ഏർപ്പെടുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  സചിവോത്തമപുരം  സി.എച്ച്.സി  ആശുപത്രി സംരക്ഷണ സമിതി നടത്തിയ സമര പ്രഖ്യാപന ജനകിയ  കൺവെൻഷൻ പരിസ്ഥിതി പ്രവർത്തകയും ,സോഷ്യൽ ആക്ടീവിസ്റ്റും  ആയ പ്രൊഫ: കുസുമം ജോസഫ്  ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമിതി ചെയർമാൻ  ഡോ: ബിനു സചിവോത്തമപുരം  അധ്യക്ഷത വഹിച്ചു.  യോഗത്തിൽ  സമിതി കൺവീനർ   എൻ.കെ.ബിജു  സമര പ്രഖ്യാപനം നടത്തി    വി.ജെ.ലാലി , അജിഷ് ബെൻ മാത്യൂസ്   , എബി നീലംപേരൂർ , ശ്രീജനി സജിവ്,   സി.പി. ജെയ്മോൻ, ഷാജി അടവിച്ചിറ ,ആർ രാജഗോപാൽ , ബി.ആർ.മഞ്ജീഷ് ,എം.ആർ മഹേഷ് , മിനി.കെ.ഫിലിപ്പ് ,അഡ്വ: രാജഗോപാൽ വാകത്താനം , ലൂക്കോസ് നീലംപേരൂർ ,രമേഷ് അഞ്ചലശ്ശേരി, ടി .എസ് സലിം , പ്രസന്നൻ ഇത്തിത്താനം ,പ്രേം സാഗർ ,ബിജുകുമാർ , സി.വി.രാജപ്പൻ?  എന്നിവർ പ്രസംഗിച്ചു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.