കിടങ്ങൂരിൽ ബി.ജെ.പി  പിന്തുണയിൽ യു.ഡി.എഫ് ഭരണം പിടിച്ചത്  നെറികേട് : പ്രൊഫ. ലോപ്പസ് മാത്യു : നടന്നത് പുതുപ്പള്ളിക്കുള്ള റിഹേഴ്സൽ

പ്രൊഫ. ലോപ്പസ് മാത്യു : പുതുപ്പള്ളിക്കുള്ള റിഹേഴ്സൽ

Advertisements

കിടങ്ങൂർ: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ 3 അംഗങ്ങൾ മാത്രമുള്ള യു.ഡി.എഫ് 5 അംഗ ബി.ജെ.പി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിനു മുമ്പുള്ള യു.ഡി.എഫ് റിഹേഴ്സലാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലും കടുത്തുരുത്തിയിലും നടന്നതിൻ്റെ തനി ആവർത്തനമാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് പുതുപ്പള്ളിയിൽ എത്തുന്ന യു.ഡി.എഫ് നേതൃത്വം കിടങ്ങൂർ ബി.ജെ.പി സഖ്യത്തിൻ്റെ രാഷ്ട്രീയം വിശദീകരിക്കുവാൻ തയ്യാറാവണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് ആവശ്യപ്പെട്ടു

15 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ 7 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്

പുറത്ത് ബി.ജെ.പിക്കെതിരെ പ്രസംഗിക്കുകയും ഉൾപ്പാർട്ടി സഖ്യത്തിൽ ഏർപ്പെടുകയുമാണ് യു.ഡി.എഫ് ചെയ്യുന്നത്. 

Hot Topics

Related Articles