തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ഏഴു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. പത്തനംതിട്ട ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിലെ സിവില്‍ പൊലീസ് ഓഫസര്‍ ജയകൃഷ്ണന് ജയരാജന്, പത്തനംതിട്ട സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി.ആര് ശ്രീകുമാര്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലെ സിവില്‍ പൊലീസ് ഓഫിസര്‍ റാം മോഹന്‍, കൂടല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസി.സബ് ഇന്‍സ്പെക്ടര്‍ ഇ.എസ് വാസുദേവ കുറുപ്പ്, പത്തനംതിട്ട ജില്ലാ ഹെഡ് ക്വാര്‍ട്ടറിലെ എസ്.ഐ പി.സുരേഷ്കുമാര്‍, പെരുനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജിജു ജോണ്‍, അടൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ എസ്.ശ്രീജിത്ത്, പന്തളം പൊലീസ് സ്റ്റേഷനിലെ എസ്.അന്‍വര്‍ ഷാ എന്നിവര്‍ക്കാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്.