ഉമ്മൻചാണ്ടിയെ സിപിഎം ഇപ്പോഴും വേട്ടയാടുന്നു: കെ സി വേണുഗോപാൽ

കോട്ടയം: ജീവിച്ചിരിക്കുമ്പോഴുള്ള ഉമ്മൻചാണ്ടിയെ സിപിഎം വേട്ടയാടിയതുപോലെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി രാഷ്ട്രീയ രംഗത്ത് ഉത്തരം കിട്ടാത്ത സമസ്യയാണ്. കേരളം ഉമ്മൻച്ചാണ്ടിക്ക് വിട നൽകിയത് സമാനതകളില്ലാത്ത കാഴ്ചയായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണേണ്ടത് തന്റെ കടമയാണെന്ന് ഓരോ കേരളീയനും കരുതി. ഇരട്ട ചങ്കോ 54 ഇഞ്ചിന്റെ കരുത്തോ അല്ല വേണ്ടത് ജനഹൃദയങ്ങളിൽ ജീവിക്കുന്നതിന്റെ കരുത്താണ് വേണ്ടതെന്ന് ഉമ്മൻ ചാണ്ടിയുടെ ജീവിതം കാട്ടിത്തന്നു. സ്മാർട്ട് സിറ്റിയും, കൊച്ചി മെട്രോയും, വിഴിഞ്ഞം തുറമുഖവും എല്ലാം ഉമ്മൻചാണ്ടിയുടെ വികസനങ്ങളാണ്. തുടർ ഭരണം കിട്ടിയപ്പോൾ കേരളത്തെ മെച്ചപ്പെടുത്താനല്ല മറിച്ച് സ്വന്തം കുടുംബത്തെ മെച്ചപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിച്ചതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

Advertisements

മണിപ്പൂരിൽ നടക്കുന്നത് കേന്ദ്രസർക്കാരിന്റെ കലാപമാണ്. അവിടുത്തെ ജനതയെ രണ്ടായി കേന്ദ്രസർക്കാർ വിഭജിച്ചു. മണിപ്പൂരിലെ ഇരു വിഭാഗങ്ങളും രക്ഷകനായി കാണുന്നത് രാഹുൽ ഗാന്ധിയെയാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ ആണ്. സംസ്ഥാനത്തും കേന്ദ്രത്തിന് സമാനമായി മാധ്യമ വേട്ട നടക്കുന്നു. വിമർശിക്കുന്നവരെ നിശബ്ദരാക്കുന്ന സമീപനമാണ് സർക്കാർ പിന്തുടരുന്നത്. ഭാരത് ജോഡോ യാത്രയിൽ നഗ്നപാദനായി നടന്ന ചാണ്ടി ഉമ്മന് അതിലും വലിയ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പായി പുതുപ്പള്ളി മാറുമെന്ന് വി ഡി സതീശൻ പറഞ്ഞു. സകല മേഖലകളിലും വിലവർധനവ് ആണ്. വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി എല്ലാത്തിനും ചാർജ് കൂട്ടി. ഉന്നത വിദ്യാഭ്യാസരംഗം തകർത്ത് തരിപ്പണമാക്കി. വികസന പ്രവർത്തനങ്ങളെ ഫ്രീസറിൽ വച്ച സർക്കാരാണിത്. സർക്കാരിന്റെ ഓരോ വകുപ്പുകളും ജനങ്ങളുടെ മുൻപിൽ വിചാരണ ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കും മായ്ച്ചു കളയാൻ കഴിയാത്ത സമാനതകളില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി. നിരാലംബർക്കും അശരണർക്കും സാധാരണക്കാർക്കും കൈത്താങ്ങായ ഒരു നീതിമാനായിരുന്നു അദ്ദേഹമെന്നും പുതുപ്പള്ളിയിലെ ജനങ്ങൾ അത് വിസ്മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലക്കുട്ടി, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, സിപി ജോൺ, ജി ദേവരാജൻ, അഡ്വ. രാജൻ ബാബു, കെ സി ജോസഫ്, മോൻസ് ജോസഫ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരെ പി സി വിഷ്ണുനാഥ്, അൻവർ സാദത്ത്, ഉമ തോമസ്, റോജി എം ജോൺ, ഷാഫി പറമ്പിൽ എന്നിവർ സംസാരിച്ചു. UDF ജില്ലാ കൺവീനർ ഫിലിസൺ മാത്യു സ്വാഗതം പറഞ്ഞു ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.